കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ട് പ്രവാസികൾക്ക് 10 വർഷം കഠിനതടവും 18 ദശലക്ഷം കുവൈത്തി ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി.
സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് പരിഗണിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.കേസുമായി ബന്ധപ്പെട്ട രണ്ട് വാണിജ്യ കമ്പനികൾക്ക് 9 ദശലക്ഷം ദിനാർ പിഴ ചുമത്തിയ കോടതി, കമ്പനികൾ സ്ഥിരമായി അടച്ചുപൂട്ടാനും ഉത്തരവിട്ടു.കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിനാണ് എട്ട് പ്രവാസികളെയും രണ്ട് കമ്പനികളെയും കോടതി ശിക്ഷിച്ചത്.



