HomeGULFകുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ലഹരിക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

കുവൈത്ത് വിമാനത്താവളത്തിൽ രണ്ട് ലഹരിക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4, ടെർമിനൽ 5 എന്നിവ വഴി ലഹരിമരുന്ന് കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.ടെർമിനൽ 4ൽ എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നെത്തിയ ബെനിൻ സ്വദേശിനിയായ ഗാർഹിക തൊഴിലാളിയുടെ ബാഗേജ് പരിശോധിച്ചപ്പോൾ വിൽപ്പനയ്ക്കായി തയ്യാറാക്കിയ 564 പാക്കറ്റുകളിലായി 1.763 കിലോഗ്രാം മരിജുവാന കണ്ടെത്തി.

മറ്റൊരു സംഭവത്തിൽ ടെർമിനൽ 5ൽ എത്തിയ ഇന്ത്യൻ പൗരനിൽ നിന്ന് ഹെറോയിൻ എന്ന് സംശയിക്കുന്ന ഏകദേശം 2 ഗ്രാം പൊടി അടങ്ങിയ ഏഴ് കവറുകളും 8 ഗ്രാം ഹാഷിഷും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.പിടിയിലായ ഇരുവരെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളോടൊപ്പം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!