HomeGULFകുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; അറസ്റ്റ്

കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; അറസ്റ്റ്

spot_img

കുവൈത്ത് സിറ്റി: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ 1994-ൽ ജനിച്ച ഇറാഖി പൗരനെ കുവൈത്തിലെ ഫ്രീ സോൺ പരിസരത്തുനിന്ന് ക്യാപിറ്റൽ സപ്പോർട്ട് പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. പ്രദേശത്ത് പതിവ് സുരക്ഷാ പട്രോളിങ് നടത്തുന്നതിനിടെ യുവാവിന്റെ വാഹനം കണ്ട് സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പട്രോളിങ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

പിടികൂടിയ വാഹനത്തിൽ നടത്തിയ പരിശോധനയിൽ ആൾമാറാട്ടത്തിന് ഉപയോഗിച്ച നിരവധി വസ്തുക്കൾ പോലീസ് കണ്ടെടുത്തു. ഫ്ലാഷർ ലൈറ്റ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ‘സുദൈരി’ (ജാക്കറ്റ്), വയർലെസ് ആശയവിനിമയ ഉപകരണം, കൈവിലങ്ങ് എന്നിവയാണ് വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. തുടർ നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!