HomeGULFകുവൈത്തിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിൽ; വൻതോതിൽ ലിറിക്ക ഗുളികകളും രാസവസ്തുക്കളും പിടിച്ചെടുത്തു

കുവൈത്തിൽ മയക്കുമരുന്നുമായി നാല് പേർ പിടിയിൽ; വൻതോതിൽ ലിറിക്ക ഗുളികകളും രാസവസ്തുക്കളും പിടിച്ചെടുത്തു

spot_img

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തലുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഫർവാനിയ, റിക്ക, ദഹർ എന്നിവിടങ്ങളിൽ നിന്നായി നാല് പ്രതികളെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. മ

യക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വെച്ചതിനാണ് ഇവരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതികളിൽ നിന്നും വിൽപ്പനയ്ക്കായും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. ഇവയിൽ 1,010 ലിറിക്ക കാപ്സ്യൂളുകൾ, രാസലായനിയിൽ മുക്കിയ 307 ഷീറ്റ് എ-4 പേപ്പറുകൾ, 100 ഗ്രാം കഞ്ചാവ്, 51 ഗ്രാം മെതാംഫെറ്റാമിൻ, രണ്ട് കൃത്യതയുള്ള തുക്കം നോക്കുന്ന യന്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പിടിയിലായ പ്രതികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചതായും, ഇവരെയും പിടിച്ചെടുത്ത തൊണ്ടിമുതടുകളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റിൽ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും തടയുന്നതിനുള്ള കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!