കുവൈത്ത് സിറ്റി: അഹ്മദി ഗവർണറേറ്റിലെ വഫ്ര റെസിഡൻഷ്യൽ മേഖലയിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്ത് തകർത്തു. സംഭവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളും ഉൾപ്പെടെ ഏഴ് പ്രവാസികളെ അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള വഫ്ര പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.വഫ്ര റെസിഡൻഷ്യൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം പതിവ് പട്രോളിംഗിനിടയിൽ എതിർദിശയിൽ വാഹനമോടിച്ച് വന്ന ഒരു ഡ്രൈവറെ പൊലീസ് തടഞ്ഞതാണ് കേസിന് തുമ്പുണ്ടാക്കിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനകത്ത് കുപ്പികൾ അടങ്ങിയഗ കവറുകൾ കണ്ടെത്തുകയായിരുന്നു. വഫ്രയിലെ ഒരു വീട്ടിൽ നിന്നാണ് മദ്യം ലഭിച്ചതെന്ന് ഡ്രൈവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ആ വീട് വളയുകയും വ്യാജമദ്യ നിർമ്മാണം നടത്തിവന്ന ഏഴ് പേരെ പിടികൂടുകയും ചെയ്തു.
പരിശോധനയിൽ നിർമ്മാണ യൂണിറ്റിൽ നിന്ന് താഴെ പറയുന്നവ പിടിച്ചെടുത്തു: 820 കുപ്പി വ്യാജമദ്യം110 കന്നാസുകൾ/ബാരലുകൾ മദ്യംനിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന 2 വാട്ടർ ഹീറ്ററുകൾമദ്യം കടത്താൻ ഉപയോഗിച്ച 2 വാഹനങ്ങൾപ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതടുകളും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലുടനീളം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നിയമലംഘനങ്ങൾക്കുമെതിരെയുള്ള സുരക്ഷാ പരിശോധനകൾ കർശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



