HomeGULFകുവൈത്തിലെ ജഹ്‌റയിൽ വ്യാപക സുരക്ഷാ പരിശോധന; 33 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ, 204 നടപടികൾ

കുവൈത്തിലെ ജഹ്‌റയിൽ വ്യാപക സുരക്ഷാ പരിശോധന; 33 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ, 204 നടപടികൾ

spot_img

കുവൈത്ത്: ജഹ്‌റ ഗവർണറേറ്റിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ, ട്രാഫിക് പരിശോധനയിൽ വിവിധ കേസുകളിൽ അന്വേഷിച്ചുകൊണ്ടിരുന്ന 33 പേരെ അറസ്റ്റ് ചെയ്തു. പരിശോധനയുടെ ഭാഗമായി മൊത്തം 204 സുരക്ഷാ, ഗതാഗത നടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്.രാജ്യത്ത് നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനാ ക്യാമ്പയിനുകളുടെ ഭാഗമായാണ് ജഹ്‌റയിൽ നടപടി സ്വീകരിച്ചത്.പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുക, ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യങ്ങൾ.

പരിശോധനയിൽ തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 21 പേരെയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13 പേരെയും അറസ്റ്റ് ചെയ്തു. താമസാനുമതി കാലാവധി കഴിഞ്ഞ 10 പേരും ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞ 10 പേരും പിടിയിലായി.അനധികൃത വഴിയോര കച്ചവടം നടത്തിയ നാലുപേരെയും വിസ കാലാവധി കഴിഞ്ഞ രണ്ടുപേരെയും രാജ്യത്തേക്ക് പ്രവേശന വിലക്കുള്ള ഒരാളെയും അറസ്റ്റ് ചെയ്തു. കൂടാതെ 110 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന പരിശോധനയ്ക്ക് ജഹ്‌റ സുരക്ഷാ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് ബദർ അൽ ഒമർ, സുരക്ഷാ ഡയറക്ടറേറ്റുകളുടെ കാര്യവിഭാഗം മേധാവി ബ്രിഗേഡിയർ ഹമൂദ് അൽ മുതൈരി എന്നിവർ മേൽനോട്ടം വഹിച്ചു.പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ, ഗതാഗത പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!