കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി സാൽമിയയിലെ അമ്മാൻ സ്ട്രീറ്റും അൽ മുഗീറ ബിൻ ഷുഅ്ബ സ്ട്രീറ്റും സംഗമിക്കുന്ന ജങ്ഷൻ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.നവംബർ 26 വ്യാഴാഴ്ച അർധരാത്രി മുതൽ നവംബർ 29 ഞായറാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ജങ്ഷൻ അടച്ചിടുക.ഈ കാലയളവിൽ പ്രദേശത്തുകൂടി യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കാനും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ശ്രദ്ധിക്കണം.



