HomeGULFഫർവാനിയയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 107 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

ഫർവാനിയയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ഭക്ഷ്യയോഗ്യമല്ലാത്ത 107 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത 107 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചു.

ഫർവാനിയ ഗവർണറേറ്റിലെ ഭക്ഷ്യസുരക്ഷാ പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാല് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായും ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കിയതായും അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസ്ഥാപനങ്ങൾ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള നിരന്തര പരിശോധനകളുടെ ഭാഗമായാണ് നടപടി.ഭക്ഷ്യവസ്തുക്കളുടെ സംഭരണ കേന്ദ്രങ്ങളിലെ പരിശോധനകൾ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!