ടെലഗ്രാം ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ പണം നല്‍കേണ്ടി വരും

  • 25/12/2020


2021 മുതല്‍ ടെലഗ്രാം സേവനങ്ങള്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ പണം നല്‍കേണ്ടിവരും എന്ന് റിപ്പോര്‍ട്ട്. ടെലഗ്രാം സിഇഒ പാവല്‍ ദുരോഗാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നത്. 

വര്‍ഷത്തില്‍ കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ ടെലഗ്രാമിന്റെ പ്രവര്‍ത്തനത്തിനായി കമ്പനിക്ക് ആവശ്യമുണ്ട്. എന്നാല്‍ നിലവില്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും എടുത്താണ് ചിലവുകള്‍ വഹിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ടെലഗ്രാം ഫീച്ചറുകള്‍ തുടര്‍ന്നും സൗജന്യമായി ഉപയോക്കാക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. വാണിജ്യ ഉപയോക്കാക്കള്‍ക്കും മറ്റുമായി പുതിയ ഫീച്ചറുകള്‍ ടെലഗ്രാമില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഈ ഫീച്ചറുകളില്‍ ചിലതിനാണ് പ്രീമിയം ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നത്.

Related Articles