പുതുവർഷ ഓഫർ; സാംസങ് ഗാലക്‌സി A31ന്റെ വില വീണ്ടും കുറഞ്ഞു

  • 30/12/2020


പുതുവർഷം പ്രമാണിച്ച് സാംസങ്ങിന്റെ പുത്തൻ പതിപ്പായ ഗാലക്‌സി A31ന്റെ വില കുറച്ചു. ഇപ്പോൾ 2000 രൂപ കുറഞ്ഞ് 17,999 രൂപയ്ക്കാണ് വിൽക്കുന്നത്.ആമസോൺ വഴി പുതിയ വിലയിൽ സാംസങ് ഗാലക്‌സി A31ന്റെ വില്പന ആരംഭിച്ചു. സാംസങ് ഓപ്പറ ഹൗസ്, സാംസങ്.കോം, മറ്റ് പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിലും മറ്റു വില്പന വെബ്‌സൈറ്റുകളിലും കുറഞ്ഞ വിലയിൽ വില്പന ഉടൻ ആരംഭിക്കും.

ഈ വർഷം ജൂണിലാണ് ഗാലക്‌സി A30, ഗാലക്‌സി A30s എന്നീ സ്മാർട്ഫോണുകൾ അടങ്ങുന്ന A30-സീരിസിലേക്ക് ഗാലക്‌സി A31 അവതരിപ്പിച്ചത്. 6 ജിബി റാമും + 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ മോഡലിൽ വില്പനക്കെത്തിയിരിക്കുന്ന ഗാലക്‌സി A31-ന് 21,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാൽ പിന്നീട് ഒക്ടോബറിൽ ഫോണിന്റെ വില 19,999 രൂപയായി. ഇപ്പോൾ പുതുവർഷത്തോട് അനുബന്ധിച്ച് 2000രൂപ വീണ്ടും കുറയ്ക്കുകയായിരുന്നു.

Related Articles