വാക്കുപാലിച്ച് ജിയോ; ജനുവരി 1 മുതല്‍ സൗജന്യമായി ആരെയും വിളിക്കാം

  • 31/12/2020


ജനുവരി 1 മുതല്‍ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്സ് കോളുകളും സൗജന്യമാക്കി ജിയോ.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ചാണ് നിരക്ക് ജിയോ പിന്‍വലിക്കുന്നത്. ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ജിയോ ഈടാക്കി തുടങ്ങിയത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം.

2019 സെപ്റ്റംബറില്‍, ബില്‍ ആന്‍ഡ് കീപ്പ് ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020 ജനുവരി 1ന് ട്രായ് നീട്ടിയിരുന്നു. ഇതോടെ ജിയോയ്ക്ക്  ഉപഭോക്താക്കളില്‍ നിന്ന് ഓഫ്-നെറ്റ് വോയ്സ് കോളുകള്‍ ഈടാക്കേണ്ടി വന്നു. ട്രായ് ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതുവരെ തങ്ങള്‍ ചാര്‍ജ് ഈടാക്കുമെന്നും പിന്നീട് ഫ്രീ ആണെന്നും ജിയോ അറിയിച്ചിരുന്നു. ഇപ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ജിയോ.

Related Articles