ലോകംമുഴുവൻ ഇപ്പോൾ കൊറോണ വ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം കോറോണയ്ക്കെതിരെ വാക്കിനും കണ്ടുപിടിച്ചുകഴിഞ്ഞു. ഇപ്പോൾ സിറിഞ്ച് പിടിച്ച് നിൽക്കുന്ന ചോക്ലേറ്റ് മുയലുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ്. പ്രമുഖ ഹംഗേറിയൻ ഷെഫായ ലാസ്ലോ റിമോസിയാണ് ഈ ചോക്ലേറ്റ് മുയലച്ചൻമാരെ ഒരുക്കിയിരിക്കുന്നത്.ഇറ്റാലിയൻ ഡാർക്ക് ചോക്ലേറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ വെള്ളി നിറത്തിലുള്ള ഫുഡ് കളറിങ്ങ് കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. ചോക്ക്‌ളേറ്റ് സാന്തയ്ക്ക് മാസ്‌ക്കുണ്ടായിരുന്നു. എന്നാൽ ഈ മുയലച്ചൻമാർക്ക് മാസ്‌ക്കില്ല. കൊറോണ വന്നതോടെ റിമോസിന്റെ ബിസിനസ് കൂടുതൽ നഷ്ടത്തിലായിരുന്നു.റിമോസി ക്രിസ്മസ്സിന് തയ്യാറാക്കിയ സാന്താക്ലോസ് വൻഹിറ്റാവുകയും ചെയ്തു. സാധാരണ മുയലച്ചൻമാരെയും റിമോസി തയ്യാറാക്കുന്നുണ്ട്. ഈസ്റ്ററിനോട് അടുപ്പിച്ചാണ് റിമോസി ഈ ചോക്‌ളേറ്റ് പരീക്ഷണങ്ങൾ നടത്തുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?