വീടുകളിൽ ആപ്പിൾ ബാക്കി ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെയൊരു ഹൽവ തയ്യാറാക്കി നോക്കൂ.. അതിനായി 4 ആപ്പിൾ അഥവാ 500ഗ്രാം അപ്പിൾ എടുക്കുക എന്നിട്ട് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിൻറെ തൊലി കളഞ്ഞു വളരെ ചെറുതായി അറിഞ്ഞു മിക്സിയുടെ മീഡിയം സൈസ് ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക, ഒട്ടും വെള്ളം ചേർക്കാതെ അടിക്കുന്നതായിരിക്കും ഏറ്റവും നല്ലത് ഇനി അങ്ങനെ പറ്റുന്നില്ലെങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ് അപ്പോൾ നമുക്ക് നല്ല അടിപൊളി ആപ്പിൾ പേസ്റ്റ് കിട്ടും. ഇനി ഒരു അടി കട്ടിയുള്ള അത്യാവശ്യം വലിപ്പമുള്ള പാത്രം സ്റ്റൗവിൽ വയ്ക്കുക, നോൺസ്റ്റിക് പാത്രം ആണെങ്കിൽ അത്രയും നല്ലത് എന്നിട്ട് ഫ്ലെയിം മീഡിയത്തിൽ ആക്കുക ശേഷം ഒരു ടേബിൾ സ്പൂൺ നെയ് ഇട്ടുകൊടുത്തു അത് ഉരുകി വരുമ്പോൾ അണ്ടിപരിപ്പ് ചെറിയ കഷണങ്ങളായി നുറുക്കി നെയ്യിലേക്ക് ഇട്ട് കൊടുത്തു ഇളം ഗോൾഡൻ കളർ ആകുന്നതുവരെ റോസ്റ്റ് ചെയ്തു അണ്ടിപരിപ്പ് എടുത്തു മാറ്റാവുന്നതാണ്.ഇനി ആ നെയ്യിലേക്ക് തന്നെ ആപ്പിൾ പേസ്റ്റ് ഒഴിച്ചുകൊടുത്തു നല്ലപോലെ ഇളക്കുക ആപ്പിൾ ആയതുകൊണ്ട് അടിയിൽ പിടിക്കും എന്ന പേടിവേണ്ട എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുന്നത് നല്ലതായിരിക്കും അഞ്ചു മിനിറ്റിനു ശേഷം ⅓ കപ്പ് പഞ്ചസാര അതിലേക്ക് കൊടുക്കാവുന്നതാണ് ഇത് ഇട്ടു കൊടുത്ത ഇളക്കിയതിനുശേഷം ഈ ആപ്പിൾ പേസ്റ്റ് കുറച്ചുകൂടി കട്ടിയാവും അങ്ങനെ ആവുമ്പോൾ മധുരം നോക്കി വേണമെങ്കിൽ ⅓ കപ്പ് കൂടി പഞ്ചസാര ഇട്ടു കൊടുക്കാവുന്നതാണ് അതിനുശേഷം ഒരു നുള്ള് ഉപ്പ് മധുരം ബാലൻസ് ആകുവാൻ ചേർക്കണം എന്നിട്ട് അതിലേക്ക് ⅓ ടീസ്പൂൺ ഏലക്ക പൗഡർ കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ഇനി നിങ്ങൾക്ക് വേണമെങ്കിൽ അര ടീസ്പൂൺ നെയ്യ് കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്, ശേഷം മീഡിയം ഫ്ലേയിമിൽ തന്നെയാക്കി നല്ലപോലെ ഒരു ഇരുപതു മിനിറ്റു നേരം ഇളക്കുക പാത്രത്തിൽ നിന്നും വിട്ടു വരുന്ന രീതിയിൽ ആകുന്നതാണ് ഹൽവയുടെ പരുവം ആ രീതിയിലേക്ക് എത്തുവാൻ 20 മിനിറ്റ് മതിയാകും. ശേഷം തീ ഓഫ് ചെയ്തു ഒരു പാത്രത്തിലേക്ക് ആക്കി അതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്തു മിക്സ് ചെയ്തു ചൂടാറിയതിനു ശേഷം കഴിക്കാവുന്നതാണ്.സീനത് അഹമ്മദ് , കുവൈറ്റ്.
വീടുകളിൽ ആപ്പിൾ ബാക്കി ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെയൊരു ഹൽവ തയ്യാറാക്കി നോക്കൂ.. അതിനായി 4 ആപ്പിൾ അഥവാ 500ഗ്രാം അപ്പിൾ എടുക്കുക എന്നിട്ട് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിൻറെ തൊലി കളഞ്ഞു വളരെ ചെറുതായി അറിഞ്ഞു മിക്സിയുടെ മീഡിയം സൈസ് ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക, ഒട്ടും വെള്ളം ചേർക്കാതെ അടിക്കുന്നതായിരിക്കും ഏറ്റവും നല്ലത് ഇനി അങ്ങനെ പറ്റുന്നില്ലെങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ് അപ്പോൾ നമുക്ക് നല്ല അടിപൊളി ആപ്പിൾ പേസ്റ്റ് കിട്ടും. ഇനി ഒരു അടി കട്ടിയുള്ള അത്യാവശ്യം വലിപ്പമുള്ള പാത്രം സ്റ്റൗവിൽ വയ്ക്കുക, നോൺസ്റ്റിക് പാത്രം ആണെങ്കിൽ അത്രയും നല്ലത് എന്നിട്ട് ഫ്ലെയിം മീഡിയത്തിൽ ആക്കുക ശേഷം ഒരു ടേബിൾ സ്പൂൺ നെയ് ഇട്ടുകൊടുത്തു അത് ഉരുകി വരുമ്പോൾ അണ്ടിപരിപ്പ് ചെറിയ കഷണങ്ങളായി നുറുക്കി നെയ്യിലേക്ക് ഇട്ട് കൊടുത്തു ഇളം ഗോൾഡൻ കളർ ആകുന്നതുവരെ റോസ്റ്റ് ചെയ്തു അണ്ടിപരിപ്പ് എടുത്തു മാറ്റാവുന്നതാണ്.
ഇനി ആ നെയ്യിലേക്ക് തന്നെ ആപ്പിൾ പേസ്റ്റ് ഒഴിച്ചുകൊടുത്തു നല്ലപോലെ ഇളക്കുക ആപ്പിൾ ആയതുകൊണ്ട് അടിയിൽ പിടിക്കും എന്ന പേടിവേണ്ട എന്നിരുന്നാലും ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുന്നത് നല്ലതായിരിക്കും അഞ്ചു മിനിറ്റിനു ശേഷം ⅓ കപ്പ് പഞ്ചസാര അതിലേക്ക് കൊടുക്കാവുന്നതാണ് ഇത് ഇട്ടു കൊടുത്ത ഇളക്കിയതിനുശേഷം ഈ ആപ്പിൾ പേസ്റ്റ് കുറച്ചുകൂടി കട്ടിയാവും അങ്ങനെ ആവുമ്പോൾ മധുരം നോക്കി വേണമെങ്കിൽ ⅓ കപ്പ് കൂടി പഞ്ചസാര ഇട്ടു കൊടുക്കാവുന്നതാണ് അതിനുശേഷം ഒരു നുള്ള് ഉപ്പ് മധുരം ബാലൻസ് ആകുവാൻ ചേർക്കണം എന്നിട്ട് അതിലേക്ക് ⅓ ടീസ്പൂൺ ഏലക്ക പൗഡർ കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ഇനി നിങ്ങൾക്ക് വേണമെങ്കിൽ അര ടീസ്പൂൺ നെയ്യ് കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്, ശേഷം മീഡിയം ഫ്ലേയിമിൽ തന്നെയാക്കി നല്ലപോലെ ഒരു ഇരുപതു മിനിറ്റു നേരം ഇളക്കുക പാത്രത്തിൽ നിന്നും വിട്ടു വരുന്ന രീതിയിൽ ആകുന്നതാണ് ഹൽവയുടെ പരുവം ആ രീതിയിലേക്ക് എത്തുവാൻ 20 മിനിറ്റ് മതിയാകും. ശേഷം തീ ഓഫ് ചെയ്തു ഒരു പാത്രത്തിലേക്ക് ആക്കി അതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്തു മിക്സ് ചെയ്തു ചൂടാറിയതിനു ശേഷം കഴിക്കാവുന്നതാണ്.
സീനത് അഹമ്മദ് , കുവൈറ്റ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?