അഞ്ചാം വയസില്‍ മൂന്ന് വയസുകാരിയുമായി വിവാഹം, കഷ്ടപ്പാടിന്റെ ദിനങ്ങള്‍ ; 'ബാബ കാ ധാബ'യുടെ ജീവിതം ഇങ്ങനെ

  • 13/10/2020

കൊറോണ മൂലം ജീവിതം വഴിമുട്ടിയ ഡല്‍ഹി സ്വദേശികളായ ദമ്പതികളുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ബാബാ കാ ധാബാ എന്നപേരിലുള്ള ഭക്ഷണക്കട നടത്തി ജീവിക്കാന്‍ കഷ്ടപ്പെടുന്ന കാന്താപ്രസാദിന്റെയും ഭാര്യയുടെയും സങ്കടത്തിന് പരിഹാരമായി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ കണ്ട നിരവധിപ്പേര്‍ ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തുകയും മറ്റ് ചിലര്‍ ഇവര്‍ക്ക് സഹായവും വാഗ്ദാനം ചെയ്തു. ഇതിനു പിന്നാലെ തന്റെ ജീവിത കഥ പങ്കുവച്ചിരിക്കുകയാണ് കാന്തപ്രസാദ്. 

അഞ്ചാം വയസിലായിരുന്നു മൂന്ന് വയസുകാരിയായ ഭാര്യയുമായി കാന്താപ്രസാദിന്റെ വിവാഹം. 21 -ാം വയസിലാണ് ഡല്‍ഹിയിലേക്ക് താമസം മാറുന്നത്. പിന്നീട് അവിടെ ബാബാ കാ ധാബ എന്ന പേരില്‍ ഒരു ഭക്ഷണ ശാല ആരംഭിച്ചു. തുടക്കകാലത്ത് ജീവിത ചിലവുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കച്ചവടം നല്ല മോശമായിരുന്നുവെന്ന് കാന്താപ്രസാദ് പറയുന്നു. കൊറോണയായതോടെ അധികമാരും ഭക്ഷണം കഴിക്കാന്‍ വരാതായി. ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലുമായി. എന്നാല്‍ ഇപ്പോള്‍ നിരവധിപ്പേര്‍ സഹായം വാഗ്ദാനം ചെയ്തതായും പ്രശ്‌നങ്ങള്‍ മാറിയതോടെ താന്‍ ഇപ്പോള്‍ സന്തോഷവാനാണെന്നും കാന്താപ്രസാദ് പറയുന്നു. ഇപ്പോള്‍ ഫുഡ് ഡെലിവറി ആപ്പുകളിലും ബാബാ കാ ധാബ ഇടം നേടിയിട്ടുണ്ട്.

Related Articles