രുചികരമായ കോളിഫ്ലവർ സ്നാക്സ് തയ്യാറാക്കുന്ന വിധം

  • 06/02/2020

ഈ നാലുമണി പലഹാരം ഉണ്ടാക്കുവാൻ ആദ്യമായി ഒരു മീഡിയം സൈസ് കോളിഫ്ലവർ എടുത്ത് അതിൻറെ ഇല്ല എല്ലാം കളഞ്ഞു വെള്ള ആയിട്ടുള്ള ഭാഗം ചെറുതായി കൊത്തിയരിഞ്ഞ് എടുക്കുക, ശേഷം ഇത് വേവിക്കാൻ വേണ്ടി ഒരു പാത്രമെടുത്ത് അതിൽ മുക്കാൽ ഭാഗവും വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വെക്കുക അത് കഴിഞ്ഞ് തിളച്ചുവരുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന കോളിഫ്ലവർ ഇതിലേക്ക് ഇടാവുന്നതാണ്, ഈ സമയം ആവശ്യമായിട്ടുള്ള ഉപ്പ് കൂടി നമുക്ക് ഇതിലേക്ക് ചേർത്ത് വേവിക്കാം എന്നാൽ മാത്രമേ കൃത്യമായി ഉപ്പ് എല്ലാത്തിലേക്കും പിടിക്കുകയുള്ളൂ.രണ്ട് മിനിറ്റ് നല്ലപോലെ കോളിഫ്ലവർ തിളപ്പിച്ചതിന് ശേഷം അത് വെന്തു എന്ന് ഉറപ്പുവരുത്തിയശേഷം തീ ഓഫ് ചെയ്യാം. ഇനി വെള്ളമെല്ലാം അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക എന്നിട്ട് അതിലേക്കു ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത്,ഒരു മീഡിയം സൈസ് തക്കാളി ചെറുതായി അരിഞ്ഞത്, മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒപ്പം അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കണം.ഇനി വേണ്ടത് ഒരു ടീസ്പൂണ് മുളകുപൊടിയും, രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും അണ് പിന്നെ നല്ല ഫ്ലേവറിന് വേണ്ടി അര ടീസ്പൂൺ ഗരംമസാലയും ചേർക്കുക. ശേഷം ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ചു കഴിഞ്ഞ്, മൂന്ന് ടേബിൾ സ്പൂൺ കടലമാവും അരക്കപ്പ് കോൺഫ്ളവർ കൂടി ചേർത്ത് മിക്സ് ചെയ്യുക. കോൺഫ്ളവർ അര കപ്പ് എടുത്തു കുറച്ചു കുറച്ചു ആയി ഇട്ട് മിക്സ് ചെയ്തു എടുക്കുന്നതാണ് നല്ലത്.ഇനി ഈ മിക്സ് നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ പിടിച്ചു ഫ്രൈ ചെയ്തു എടുക്കാം. അതിനായി ഒരു ഫ്രയിങ് പാനിൽ ⅓ ഭാഗം മാത്രം ഒായിൽ ഒഴിച്ചു നല്ല ചൂടാകുമ്പോൾ ഇൗ മാവ് അതിലേക്കു ഇട്ടുകൊടുക്കുക, തീ ലോ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നിട്ട് ഇത് തിരിച്ചും മറിച്ചും കൊടുത്ത് ഒരു ഇളം ബ്രൗൺ കളർ ആകുമ്പോൾ എടുത്തു മാറ്റി ചൂടോടെ കഴിക്കാം.ഈ പലഹാരം നമ്മുക്ക് സോസിന്റെ കൂടെ കൂട്ടി കഴിക്കാം, അല്ലെങ്കിൽ തന്നെ കഴിക്കാനും രുചികരമായതാണ് ഈ കോളിഫ്ലവർ സ്നാക്സ്.

ആൻസി , കുവൈറ്റ്.

Related Articles