ഇന്ത്യയില്‍ ഗുരുതര പട്ടിണി; ആഗോള സൂചികയില്‍ രാജ്യത്തിന് 94-ാം സ്ഥാനം

  • 18/10/2020

ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യയ്ക്ക് 94-ാം സ്ഥാനം. 107 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് 94-ാം സ്ഥാനം ലഭിച്ചിരിക്കുന്നത്. പോഷകാഹാരക്കുറവ്, ശിശുമരണം, നവാജാത ശിശുക്കളിലെ ഭാരക്കുറവ്, വളര്‍ച്ച മുരടിപ്പ് എന്നിവയാണ് ഇന്ത്യയെ പിന്നോട്ടടിപ്പിച്ച ഘടകങ്ങള്‍. ഗുരുതര പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. 

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങള്‍ പട്ടിണി സൂചികയില്‍ ഏറെ മുന്നിലാണ്. സുഡാനൊപ്പമാണ് ഇന്ത്യ 94-ാം സ്ഥാനത്ത് നില്‍ക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 14 ശതമാനം പേര്‍ക്കാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. 17.3 ശതമാനം ശിശുക്കളില്‍ ഭാരക്കുറവുണ്ട്. ശിശുമരണനിരക്ക് 3.7 ശതമാനമാണ്. 37.4 ശതമാനം കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ് ഉള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles