ബുള്ളറ്റ് താലി കോണ്‍ടസ്റ്റ്: വയർ നിറച്ച് ഭക്ഷണം കഴിച്ചാൽ ബുള്ളറ്റ് സമ്മാനം

  • 20/01/2021



പൂനെ: വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാം. അതെങ്ങനെയെന്ന് സംശയിക്കേണ്ട. സംഭവം അങ്ങ് പൂനെയിലാണ്. പൂനെയിലെ ശിവരാജ് ഹോട്ടലാണ് ഇത്തരമൊരു അവസരം തങ്ങളുടെ കസ്റ്റമേഴ്‌സിന് നല്‍കിയിരിയ്ക്കുന്നത്. ‘ബുള്ളറ്റ് താലി കോണ്‍ടസ്റ്റ്’ എന്നാല്‍ ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാനുള്ള മത്സരത്തിന്റെ പേര്.

കോവിഡില്‍ നിന്ന് കരകയറിയെങ്കിലും കടുത്ത സാമ്പത്തിക തകര്‍ച്ചയാണ് ഹോട്ടല്‍ മേഖല നേരിടുന്നത്. ഇതില്‍ നിന്ന് കരകയറാനും കസ്റ്റമേഴ്‌സിനെ ആകര്‍ഷിയ്ക്കാനുമാണ് പൂനെയിലെ ശിവരാജ് ഹോട്ടല്‍ ഉടമ ഇത്തരത്തില്‍ ഒരു മത്സരം കൊണ്ടു വന്നത്. ഇവരുടെ ഹോട്ടലിലെ ഒരു വലിയ ‘നോണ്‍ വെജ് മീല്‍സ് താലി’കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 1.65ലക്ഷം രൂപ വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം.

Related Articles