സ്വർണത്തിൽ പൊതിഞ്ഞ ബർഗർ; ചെറിയ വിലയല്ല ഇതിന്...

  • 30/12/2020




ഫാസ്റ്റ് ഫുഡ്‌ പ്രേമികളുടെ പ്രിയപ്പെട്ട വിഭവം ആണ് ബർഗർ. മാംസം, പച്ചക്കറികൾ എന്നിവ കൊണ്ട് പല രീതിയിൽ ബർഗർ ഉണ്ടാക്കാറുണ്ട്.. വ്യത്യസ്തമാകുന്നതിന് അനുസരിച്ച് ബർഗറിന്റെ പേരും മാറുന്നു. 

ചീസും, സോസും, പച്ചക്കറികളും, ചിക്കനും മുട്ടയും ഉൾപ്പെടുത്തിയുള്ള ബർഗറാണ് സാധാരണ നാം കാണാറുള്ളത്. എന്നാൽ കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്റ്റൊറന്റ് അൽപം കൂടി വ്യത്യസ്തമായ ബർഗറാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ബർഗറിനെ പൊതിയുന്ന ലെയർ ഇരുപത്തിനാല് കാരറ്റ് സ്വർണമാണ്.

കഴിഞ്ഞ നവംബർ 27 മുതലാണ് ഇവർ വിലപിടിപ്പുള്ള ബർഗറുടെ വിൽപ്പന ആരംഭിച്ചത്. 'ഇരുപത്തിനാല് കാരറ്റ് സ്വർണത്തിൽ പൊതിഞ്ഞ ഡബിൾ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിൾചീസും നിറച്ച് ബർഗർ,' എന്നാണ് അവരുടെ പരസ്യത്തിലെ വാഗ്ദാനം.

നിരവധിപ്പേരാണ് പരസ്യ വീഡിയോ കണ്ടുകഴിഞ്ഞത്. 200,000 കൊളംബിയൻ പെസോസാണ് ബർഗറിന്റെ വില. ഏതാണ്ട് നാലായിരത്തിലധികം രൂപ വരും.

Related Articles