ഇന്ന് ലോക ചോക്ലേറ്റ് ദിനം: വെറും നാല് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് വീട്ടിൽ തന്നെ തയ്യാറാക്കാം

  • 07/07/2023



ചോക്ലേറ്റ് പ്രിയരാണ് നമ്മളിൽ അധികം പേരും. ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. രുചി കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ചോക്ലേറ്റ് ഏറെ മുന്നിലാണ്. ചോക്ലേറ്റ് ഇനി മുതൽ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്നതാണ്. വെറും നാലു ചേരുവകൾ കൊണ്ട് ചോക്ലേറ്റ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

കൊക്കൊ പൗഡർ കാൽ കപ്പ് 
‌പാൽ പൊടി 5 ടേബിൾ സ്പൂൺ 
പഞ്ചസാര മുക്കാൽ കപ്പ് 
വെളിച്ചെണ്ണ അരക്കപ്പ് 

തയ്യാറാക്കുന്ന വിധം...

ആദ്യമൊരു ബൗൾ എടുക്കുക. ബൗളിലേക്ക് അരിപ്പ വച്ച് കൊടുക്കുക. ശേഷം അരിപ്പയിലേക്ക് കൊക്കൊ പൗഡർ ഇട്ട് കൊടുക്കുക. അതിന് ശേഷം അതിലേക്ക് പാൽ പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചത് ചേർക്കുക. (പഞ്ചസാര നന്നായി പൊടിയാൻ ശ്രദ്ധിക്കണം). ശേഷം മൂന്ന് ചേരുവകളും നന്നായി മിക്സ് ചെയ്ത് അരിച്ചെടുക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ആ വലിയ പാത്രത്തിന് അകത്ത് ചെറിയൊരു പാത്രം വച്ച് കൊടുക്കുക. ശേഷം ചെറിയ പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരം ബട്ടറും ഉപയോ​ഗിക്കാവുന്നതാണ്. വെളിച്ചെണ്ണ നന്നായി ചൂടായ ശേഷം മിക്സ് ചെയ്ത വച്ചിരിക്കുന്ന കൊക്കൊ പൗഡർ ചേർത്ത് കൊടുക്കുക. (കുറച്ച് കുറച്ചായി ചേർത്ത് കൊടുക്കുക. കട്ടയാകാതെ മിക്സ് ചെയ്ത് എടുക്കുകയും വേണം). നന്നായി മിക്സായി ചൂടായി കഴിഞ്ഞാൽ ഒരു ചോക്ലേറ്റ് മോൾഡ് എടുക്കുക. ശേഷം മോൾഡിലേക്ക് കൊക്കൊ മിക്സ് ഒഴിച്ച് കൊടുക്കുക. നട്സ് ഉപയോ​ഗിച്ച് അലങ്കരിക്കാവുന്നതാണ്. ശേഷം രണ്ടോ മൂന്നോ മണിക്കൂർ ഫ്രീസറിൽ വച്ച് സെറ്റ് ചെയ്ത് എടുക്കുക. ഹോം മെയ്ഡ് ചോക്ലേറ്റ് തയ്യാറായി...

Related Articles