പരീക്ഷണം ആവാം, സവിശേഷമായ രുചിയിൽ നിന്ന് മാറ്റി മറ്റൊന്നാക്കുന്ന പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ല; ബിരിയാണിയിൽ വ്യത്യസ്തമായ പരീക്ഷണം പ്രതിഷേധവുമായി ബിരിയാണിപ്രേമികൾ

  • 21/02/2021


നമ്മുടെ നാട്ടിൽ എന്നല്ല എവിടെ ചെന്നാലും തന്നെ ബിരിയാണിയുടെ പേരിൽ തർക്കമുണ്ടാകുന്നതും പതിവാണ്. ഓരോ പ്രദേശത്തും ബിരിയാണി തനതായ തരത്തിലാണ് തയ്യാറാക്കാറ്. ഈ തനത് രുചികളിൽ ഏറ്റവും മികച്ചത് ഏതാണെന്ന വിഷയത്തിലാണ് അധികവും തർക്കങ്ങളുണ്ടാകാറ്. 

ഇതിനിടെ ബിരിയാണിയിൽ വമ്പൻ പരീക്ഷണങ്ങൾ നടത്തുന്ന ചിലരെയും കാണാം. ഇവരും ബിരിയാണിപ്രേമികളുടെ ഭാഗത്ത് നിന്ന് കൊടിയ വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോഴിതാ 'സ്‌ട്രോ ബിരിയാണി' തയ്യാറാക്കിയ ഒരു പാക്കിസ്ഥാനി യുവാവിനെതിരെ ഇത്തരത്തിൽ ട്വിറ്ററിൽ വലിയ പ്രതിഷേധമാണ് ബിരിയാണിപ്രേമികളുയർത്തുന്നത്. 

പരീക്ഷണം ആവാം, എന്നാൽ ബിരിയാണിയെ അതിന്റെ സവിശേഷമായ രുചിയിൽ നിന്ന് മാറ്റി മറ്റൊന്നാക്കുന്ന പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും, അങ്ങനെ തയ്യാറാക്കുന്ന വിഭവത്തെ ബിരിയാണിയെന്ന് വിളിക്കാനാകില്ലെന്നുമാണ് ബിരിയാണിപ്രേമികളുടെ വാദം. സാദ് എന്ന പാക്കിസ്ഥാനി യുവാവ്, തന്റെ തന്നെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീട്ടിൽ തയ്യാറാക്കിയ 'സ്‌ട്രോ ബിരിയാണി'യുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സാധാരണ ബിരിയാണി തയ്യാറാക്കുന്നത് പോലെ തന്നെ റൈസും മസാലയും മീറ്റും ചേർത്ത് തന്നെയാണ് സാദും ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഏറ്റവും മുകളിലായി സ്‌ട്രോബെറികൾ നിരത്തിവച്ച് അത് 'സ്‌ട്രോബെറി ബിരിയാണി' ആക്കിയിരിക്കുകയാണ് അദ്ദേഹം. തുടർന്ന് നിങ്ങളുടെ അഭിപ്രായങ്ങളറിയാൻ ആകാക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. 

Related Articles