കൊവിഡ് വാക്‌സിന്‍: വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന വീഡിയോകള്‍ ഡിലീറ്റ് ചെയ്യുമെന്ന് യൂട്യൂബ്

  • 15/10/2020

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടകള്‍, പ്രദേശിക അധികൃതര്‍ എന്നിവര്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായി പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ നീക്കം ചെയ്യും എന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. വാക്‌സിന്‍ ജനങ്ങളെ കൊല്ലും വന്ധ്യതയ്ക്ക് ഇടയാക്കും തുടങ്ങിയ വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ അതിന്റെ വീഡിയോയും ഡിലീറ്റ് ചെയ്യും. 

കൊവിഡുമായി ബന്ധപ്പെട്ടുള്ള വ്യാജവീഡിയോകള്‍ ഇതിനു മുന്‍പ് തന്നെ യൂട്യൂബ് പിന്‍വലിച്ചിരുന്നു. അംഗീകാരമില്ലാത്ത ചികിത്സരീതികളെ പിന്തുണ വീഡിയോകളും യൂട്യൂബ് പിന്‍വലിക്കും. വൈറസ് ബാധിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചികിത്സ തേടേണ്ടെന്നുമുള്ള സന്ദേശം നല്‍കുന്ന  വീഡിയോകളും യൂട്യൂബ് നീക്കം ചെയ്യും.

Related Articles