ഇന്ത്യൻ വിപണിയിൽ സെപ്തംബർ 10-ന് മാത്രം പുറത്തിറങ്ങുന്ന സാംസങ്ങ് ഗ്യാലക്സി ഫോൾഡ് 3 കരസ്ഥമാക്കി നടൻ മോഹൻലാൽ. ഇപ്പോൾ പ്രീഓഡർ ലഭ്യമായ ഫോണിന്റെ ഇന്ത്യയിൽ ലഭ്യമല്ലാത്ത കളറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. ഗ്യാലക്‌സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) വില്‍പ്പനയ്‌ക്കെത്തിയത്. ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. ഇതിൽ ഫാന്റം സിൽവറാണ് മോഹൻലാൽ ഉപയോഗിക്കുന്നത്. 5എന്‍എം 64ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീച്ചറുകള്‍, മള്‍ട്ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ്പ് പെയര്‍ എന്നിവയുമായാണ് വരുന്നത്.അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്‌സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത് രണ്ട് അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ഷൂട്ടറുകള്‍ ഉണ്ട്, ഒന്ന് കവര്‍ ഡിസ്‌പ്ലേയിലും മറ്റൊന്ന് അകത്തെ ഡിസ്‌പ്ലേയിലും. കവറില്‍ 10 മെഗാപിക്‌സല്‍ ലെന്‍സും അകത്ത് 4 മെഗാപിക്‌സല്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് 4400 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്, 271 ഗ്രാം ഭാരവും. ഇത് ഗ്യാലക്‌സി ഫോള്‍ഡ് 2 നേക്കാള്‍ അല്പം കുറവാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?