വിവാഹത്തിന് മുന്നോടിയായി ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ ചികിത്സ നടത്തിയ മോഡല്‍ മരിച്ചു. കൊക്കോ സ്യൂ സി ഷിങ് എന്ന 23 കാരിയായ മോഡലാണ് ചികിത്സക്കിടെ മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കുന്ന ലിപോസക്ഷനായിരുന്നു യുവതി വിധേയയാത്. എന്നാല്‍ അതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. യുവതിക്ക് ലിപോസക്ഷന്‍ നടത്തിയ ബ്യൂട്ടി സലൂണിന് ഇത് ചെയ്യാനുള്ള ലൈസന്‍സ് ഇല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പട്ട് ബ്യൂട്ടി സലൂണിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ മരണ കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. ഇത് പുറത്തുവന്നതിനുശേഷമായിരിക്കും പൊലീസ് കുടുതല്‍ നടപടികളിലേക്ക് കടക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?