ഇൻഫെക്ഷൻ ബാധിച്ചാലും ശരി, ടാറ്റൂ ചെയ്യുന്നത് നിർത്തില്ല എന്ന് 45 -കാരി

  • 09/11/2022മെലിസ സ്ലോൺ എന്ന 45 -കാരി പ്രശസ്തയായത് അവളുടെ ദേഹത്തെ ടാറ്റൂ കാരണമാണ്. 20 വയസ് മുതൽ ടാറ്റൂ ചെയ്യാൻ തുടങ്ങിയ മെലിസയ്ക്ക് അതിന്റെ പേരിൽ ഒരു ജോലി പോലും എവിടെയും കിട്ടുന്നില്ല. ടാറ്റൂ കാരണം 
ജോലി കിട്ടുന്നില്ല എന്ന മെലിസയുടെ പരാതി നേരത്തെ പലവട്ടം വാർത്തയായിട്ടുള്ളതാണ്. 

ഇപ്പോഴിതാ, ജോലി കിട്ടിയില്ലെങ്കിലും എത്ര ഇൻഫെക്ഷൻ വന്നാലും, തന്റെ കാല് തന്നെ മുറിഞ്ഞ് വീണാലും താൻ ടാറ്റൂ ചെയ്യുന്നത് നിർത്താൻ പോകുന്നില്ല എന്നാണ് മെലിസ പറയുന്നത്. ആഴ്ചയിൽ മൂന്ന് 'പ്രിസൺ സ്റ്റൈൽ' ടാറ്റൂ എങ്കിലും മെലിസ ചെയ്യുന്നുണ്ട്. 

വെയിൽസിൽ നിന്നുള്ള മെലിസ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. തനിക്ക് ടാറ്റൂ ചെയ്യുന്നതിന്റെ ഭാ​ഗമായി സ്കിൻ ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട് എന്നും മെലിസ പറയുന്നു. മെലിസ പോകുന്നിടത്തെല്ലാം ടാറ്റൂ ​ഗണ്ണും കൂടെ കരുതാറുണ്ട്. മിക്കവാറും അവളുടെ പങ്കാളിയാണ് അവൾക്ക് ടാറ്റൂ ചെയ്യുന്നത്. മിക്കതും ചെയ്യുന്നത് ഇപ്പോൾ പഴയ ഡിസൈനുകൾക്ക് മുകളിൽ ആയിട്ടുണ്ട്. 

ദേഹം മൊത്തം ടാറ്റൂ ആയിക്കഴിഞ്ഞു. ഇൻഫെക്ഷനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിൽ പോലും മെലിസ ടാറ്റൂ ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലും ഇല്ല. ഇൻഫെക്ഷൻ വന്ന് തന്റെ ഒരു കാൽ നഷ്ടപ്പെട്ടാൽ പോലും താൻ ടാറ്റൂ ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല എന്ന് മെലിസ പറയുന്നു. 

'ചിലപ്പോൾ ടാറ്റൂ ചെയ്താൽ ശരിക്കും ഉണങ്ങിയിട്ടുണ്ടാവില്ല, എന്നാൽ പോലും താൻ അടുത്ത ടാറ്റൂ ചെയ്യും. എനിക്ക് കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ലാത്തതു കൊണ്ടാണ് താൻ അങ്ങനെ ചെയ്യുന്നത്' എന്നും മെലിസ പറയുന്നു. 

Related Articles