ദുബായ്: നെയിൽ ആർട്ട് ഇപ്പോൾ വലിയ ഫാഷനായി മാറിക്കഴിഞ്ഞു. താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇതിനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്. ഇപ്പോഴിതാ ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂർ ചെയ്യുന്ന നെയിൽ ആർട്ടിസ്റ്റിനെതിരെ രൂക്ഷ വിമർശനം.അക്വേറിയം മാനിക്യൂർ എന്ന് പേരിട്ട പുതിയ പരീക്ഷണത്തിലാണ് ജീവനുള്ള മീനുകളെ ഉപയോഗിച്ച് ഡിസൈനിന് അവസാന വട്ട മിനുക്കുപണി നടത്തുന്നത്. ദുബായിലെ നെയിൽ ആർട്ട് സലോണായ നെയിൽ സണ്ണി ചെയ്ത ഈ പുതിയ പരീക്ഷണത്തിന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.ഓർഗാനിക് നെയിൽ ആർട്ട് എന്ന മോഡലിൽ ഉള്ളി ഉപയോഗിച്ചും പരീക്ഷണം നടത്തി ശ്രദ്ധനേടിയ ആർട്ടിസ്റ്റാണ് സണ്ണി. മീനുപയോഗിച്ചുള്ള പുതിയ പരീക്ഷണത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?