ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് ധീരുഭായ് അംബാനി. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റിലിയയിലാണ് ഭാര്യ നിതാ അംബാനിക്കൊപ്പം മുകേഷ് അംബാനി കുടുംബസമേതം താമസിക്കുന്നത്. സാമൂഹിക പ്രവർത്തക കൂടിയ നിത അംബാനിയുടെ ആഡംബര ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഏറ്റവും വിലപിടിപ്പുള്ള ചില ഹാൻഡ്‌ബാഗുകളും ഡിസൈനർ വസ്ത്രങ്ങളും സ്റ്റൈലിഷ് ചെരുപ്പുകളുമെല്ലാം നിത അംബാനിയുടെ ശേഖരത്തിലുണ്ട്. കഴിഞ്ഞ ദിവസം റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി ഗുരുപൂർണിമ ആഘോഷിക്കുന്നതിനായി എൻഎംഎസിസിയിൽ എത്തിയത് പിങ്ക് നിറത്തിലുള്ള ഭാഗമായാണ്.പിങ്ക് സാരിയിൽ മനോഹരിയായ നിത അംബാനിയുടെ ബാഗായിരുന്നു കൂടുതൽ ശ്രദ്ധയാകർഷിച്ചത്. 2625 ഡോളറാണ് ഈ ആഡംബര ബാഗിന്റെ വില അതായത് 2.15 ലക്ഷം രൂപ. ഇത് ആദ്യമായല്ല നിത അംബാനിയുടെ ബാഗ് ആരാധകരെ ആകർഷിക്കുന്നത്. മുൻപ് മുകേഷ് അംബാനിയുടെ ഒപ്പം ലണ്ടനിലേക്കുള്ള യാത്രയിൽ 15.36 ലക്ഷം രൂപ വില വരുന്ന ബാഗാണ് നിതയുടെ കൈയ്യിലുണ്ടായിരുന്നത്.മാത്രമല്ല, 88 ലക്ഷം വിലയുള്ള ഹെർമിസ് കെല്ലി ബാഗും ഉണ്ട്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ 19-ാമത് ബിരുദദാനച്ചടങ്ങിൽ, സ്വർണ്ണ നിറത്തിലുള്ള ഹെർമിസ് കെല്ലി സെല്ലിയർ ബാഗ് നിതയുടെ കൈയ്യിലുണ്ടായിരുന്നത്. നിത അംബാനിയുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ബാഗുകൾ മാത്രമല്ല 40 ലക്ഷം രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ സാരിയുടെ ഉടമ കൂടിയാണ് അവർ. മുകേഷിന്റെയും നിതയുടെയും മകൾ ഇഷ അംബാനി തന്റെ വിവാഹത്തിൽ 90 കോടിയിലധികം വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ ലെഹങ്കയാണ് ധരിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?