വയറുകുറക്കണോ? ഇത് പാചകറാണി ലക്ഷ്മി നായരുടെ സീക്രട്ട്

  • 18/10/2020

കുടവയര്‍, ഇല്ലെങ്കില്‍ വയറുചാടുന്നു എന്നുള്ളത് മിക്കവരുടെയും പ്രശ്‌നമാണ്. ഇതിനായി പലകാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ പലര്‍ക്കും വലിയ രീതിയിലുള്ള റിസല്‍ട്ട് ഒന്നും ലഭിക്കാറില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ വയര്‍ കുറക്കാനായി ഒരു അടിപൊളി വിദ്യ പറഞ്ഞുതന്നിരിക്കുകയാണ് പാചകവിദഗ്ത ലക്ഷ്മി നായര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷമി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പാനീയം തയ്യാറാക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 

ജീരകമാണ് വയര്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കേണ്ട പ്രധാന ഘടകം. ഒരു ഗ്ലാസ് വെളത്തില്‍ ഒരു ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കണം. ശേഷം വെള്ളം തണുക്കാനായി വെയ്ക്കണം. പിന്നീട് ചെറിയ ചൂടിയ വെള്ളം അരിച്ചെടുത്ത് അതില്‍ ഒന്നര ടീസ്പൂണ്‍ ചെരുനാരങ്ങ ചേര്‍ക്കണം. എന്നും രാവിലെ വെറും വയറ്റിലാണ് ഈ പാനീയം കുടിക്കേണ്ടത്. കുടിച്ച് കഴിഞ്ഞാല്‍ അര മണിക്കൂര്‍ കഴിഞ്ഞ് മാത്രമെ പ്രഭാത ഭക്ഷണം കഴിക്കാവൂ.

Related Articles