മോഹന്‍ലാലിനൊപ്പം വൈറലായി താരത്തിന്റെ ഷര്‍ട്ടും; വില കേട്ട് അമ്പരന്ന് ആരാധകര്‍

  • 11/10/2020

ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ ലൊക്കേഷനിലേക്ക് എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പലരും മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് വര്‍ണിച്ചപ്പോള്‍ മറ്റ് ചില ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹം അന്ന് ധരിച്ച ഷര്‍ട്ടിന്റെ വിലയെക്കുറിച്ചായിരുന്നു. ഇതിനു പിന്നാലെ പോയ ആരാധകരരാകട്ടെ ഷര്‍ട്ടിന്റെ ബ്രാന്റും വിലയുമൊക്കെ കണ്ടെത്തുകയും ചെയ്തു. ഇറ്റാലിയിന്‍ ലക്ഷ്വറി ക്ലോത്തിങ് ബ്രാന്‍ഡായ പോള്‍ ആന്‍ഡ് ഷാക്കിന്റെ ഷര്‍ട്ടാണ് ലോക്കേഷനില്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ ധരിച്ചിരുന്നത്. വിവിധ മോഡലുകള്‍ ഉണ്ടെങ്കിലും ഏതാണ്ട് 18,391 രൂപയാണ് ഷര്‍ട്ടിന്റെ വില. 

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ വന്‍ വിജയമായിരുന്നു. അതിനാല്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ മുന്‍പ് സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഫോട്ടോയും  ജീത്തു ജോസഫ് പങ്കുവച്ചിരുന്നു.

Related Articles