ലൈം ഗ്രീന്‍ സാരിയില്‍ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍; ചിത്രങ്ങള്‍ വൈറല്‍

  • 12/11/2022



നിരവധി ആരാധകരുള്ള യുവ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് കല്യാണി. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് കല്യാണി. ചിത്രങ്ങള്‍ കല്യാണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റോ മാംഗോ വാരണാസി സില്‍ക് സാരിയാണ് താരം ധരിച്ചത്. ഗ്രീന്‍ സാരിയുടെ ബോര്‍ഡറില്‍ ഗോള്‍ഡണ്‍ നിറം ആണ് വരുന്നത്. ചെറിയ ഫ്ലോറല്‍ മോട്ടീഫ്സും സാരിയെ മനോഹരമാക്കുന്നു. 

ലൈം ഗ്രീന്‍ നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. 76,300 രൂപയാണ് സാരിയുടെ വില. ട്രഡീഷനല്‍ ആഭരണങ്ങളും മിനിമല്‍ മേക്കപ്പുമാണ് ഇതോടൊപ്പം താരം തെരഞ്ഞെടുത്തത്.

Related Articles