വീണ്ടും സ്റ്റൈല്‍ സ്റ്റേറ്റ്‍മെന്‍റുമായി മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ചിത്രങ്ങള്‍

  • 25/06/2023



ഏറ്റവും സ്റ്റൈലിഷ് ആയി ഡ്രസ് ചെയ്യുന്ന മലയാള സിനിമാ താരങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ മമ്മൂട്ടി ഇല്ലാത്ത ഒരു ലിസ്റ്റ് അപൂര്‍ണ്ണമായിരിക്കും, ഇപ്പോഴും എപ്പോഴും. സിനിമയ്ക്ക് അകത്ത് കഥാപാത്രത്തിനുവേണ്ടി പലപ്പോഴും മേക്ക് ഡൌണ്‍ ചെയ്തിട്ടുള്ള മമ്മൂട്ടി സിനിമയ്ക്ക് പുറത്തുള്ള സ്റ്റൈലിംഗില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. ഒരു മുണ്ടും ഷര്‍ട്ടും ധരിച്ച് പോലും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുതിയ ചിത്രങ്ങളിലും മമ്മൂട്ടി ഞെട്ടിക്കുകയാണ്.

വൈറ്റ് ആന്‍ഡ് വൈറ്റിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടില്‍ എംബ്രോയ്ഡറി വര്‍ക്ക് ഉണ്ട്. വൈറ്റ് പാന്‍റ്സിനൊപ്പം ഇളം നീല നിറത്തിലുള്ള ഷൂസും ഒപ്പം കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്. ഫ്രെയ്മില്‍ ഒപ്പമുള്ള ഒരു പഴയ മോഡല്‍ ലാന്‍ഡ് റോവര്‍ വാഹനമാണ് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. 


Related Articles