താരങ്ങളുടെ പുത്തന്‍ ഔട്ട്ഫിറ്റും അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ബാഗുകളും എല്ലാം എന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. പലര്‍ക്കും അറിയേണ്ടത് അതിന്റെ വിലയെക്കുറിച്ചാണ്. ഇപ്പോള്‍ അത്തരത്തില്‍ പ്രിയങ്ക ചോപ്രയുടെ ക്യൂട്ട് ആന്റ് സിമ്പിളായ ഒരു യെല്ലോ കളര്‍ ബാഗിന്റെ വിലയാണ് ആരാധകര്‍ക്ക് അറിയേണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു ബ്ലാക് ഔട്ട്ഫിറ്റില്‍ യെല്ലോ കളര്‍ ലെതര്‍ ബാഗും കയ്യില്‍ പിടിച്ച് നില്‍ക്കുന്നതിന്റെ ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇറ്റാലിയന്‍ ആഡംബര ബ്രാന്റായ ഫെന്‍ഡിയുടെ സോളിഡ് യെല്ലോ നിറത്തിലുള്ള ബാഗായിരുന്നു താരം ഫോട്ടോഷൂട്ടില്‍ ഉപയോഗിച്ചിരുന്നത്. 3980 അമേരിക്കന്‍ ഡോളറാണ് ബാഗിന്റെ വില. അതായത് 2,91,011 ഇന്ത്യന്‍ രൂപ. ഇതിനും മുന്‍പും ഇത്തരത്തില്‍ താരത്തിന്റെ വസ്ത്രങ്ങളും ബാഗുകളും എല്ലാം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?