ധനുഷിൻ്റെ 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍

  • 31/08/2022



ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.  വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന്  തുടക്കം മുതലേ ലഭിച്ചത്. ധനുഷ് നായകനായ ചിത്രം 100 കോടി ക്ലബില്‍ എത്തിയെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല ട്വീറ്റ് ചെയ്ുയന്നു

ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍', 'ഡോണ്‍, കമല്‍ഹാസന്റെ 'വിക്രം' തുടങ്ങിയ ചിത്രങ്ങളാണ് സമീപ കാലത്ത് 100 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്‍തത്. .ഇതില്‍ 'വിക്രം' തമിഴ്‍നാട്ടിലെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയിരുന്നു. നിത്യ മേനൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ധനുഷിനൊപ്പം തിരുച്ചിദ്രമ്പലത്തില്‍  പ്രധാന കഥാപാത്രങ്ങളായി എത്തി. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

കലാനിധി മാരൻ ആണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 'തിരുച്ചിദ്രമ്പലം'. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയുള്ളതാണ് ''തിരുച്ചിദ്രമ്പലം'.

Related Articles