മലയാളികളുടെ നടന വിസ്മയം സംവിധായകന്റെ വേഷം അണിയുന്നു എന്ന വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ‘ബറോസ്’ എന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകർ കാത്തിരിപ്പിലാണ്. ജൂലൈ 29-ന് ചിത്രത്തിന്റെ ഷൂട്ടിംഗും അവസാനിച്ചിരുന്നു. ബ്രഹ്മാണ്ഡ ചിത്രം തിയറ്ററിൽ എത്തുന്ന ദിവസത്തിനായുള്ള കാത്തരിപ്പിലാണ് മലയാളികൾ. ഇപ്പോളിതാ ഭാഷയും ദേശവും കടന്ന് ലോകമെമ്പാടും വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് മോഹൻലാലിന്റെ ബറോസ്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 15 മുതൽ 20 ഭാഷകളിലാകും പ്രദർശനത്തിനെത്തുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചൈനീസ്, പോർച്ചുഗീസ് ഉൾപ്പടെ 20 ഭാഷകളിൽ സിനിമ മൊഴിമാറ്റം ചെയ്തോ സബ്‌ടൈറ്റിൽ നൽകിയോ പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.ചിത്രീകരണം പൂർത്തിയായ ബറോസിന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഗ്രാവിറ്റി ഇല്യൂഷൻ’ എന്ന സാങ്കേതിക വിദ്യ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മികച്ച ഒരു ദൃശ്യാനുഭവം സമ്മാനിക്കാൻ ബറോസിന് കഴിയുമെന്നാണ് സിനിമാ പ്രേമികളുടെ വിശ്വാസം. 2019 ഏപ്രിലിൽ പ്രഖ്യാപിച്ച ബറോസ് ഒരു ത്രീഡി ചിത്രമാണ്. ലോകത്തിന്റെ എല്ലാം ഭാഗങ്ങളിലും നിന്നെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. ബ്രഹ്മാണ്ഡ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?