ബോളിവുഡിൽ ദുൽഖറിന്‍റെ ആറാട്ട്; 'ഛുപ്' വീഡിയോ സോം​ഗ്

  • 19/09/2022മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി'നായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ വരവേൽപ്പായിരുന്നു ആരാധകർ നൽകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മേരെ ലൗ എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. അമിത് ത്രിവേദി സം​ഗീതം നൽ‌കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സ്വാനന്ദ് കിർകിരെ ആണ്. അമിത് ത്രിവേദി തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ​ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ 23 ന് ഛുപ് തിയറ്ററുകളില്‍ എത്തും. 

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഛുപ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്. 

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര.

Related Articles