കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

  • 21/09/2022



കൊവിഡ് അതിജീവിക്കുന്നവരിൽ പലരും ഓർമ്മക്കുറവ്, വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അലട്ടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. കൊവിഡും അൽഷിമേഴ്‌സ് രോ​ഗവും ബന്ധപ്പെട്ടിരിക്കുന്നതായി ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള 6 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഓർമശക്തിയെയും ചിന്താശേഷിയെയും നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ് അൽഷിമേഴ്‌സ് രോഗം. രോ​ഗം കൂടുമ്പോൾ കഴിവ് നഷ്ടപ്പെടുകയും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരികയും ചെയ്യുന്നു. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണിത്.

കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച് ഒരു വർഷത്തിന് ശേഷത്തിന് ശേഷം ഈ രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 85 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അപകടസാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

'കൊവിഡ്-19 ഉള്ളവരിൽ അൽഷിമേഴ്‌സ് രോഗത്തിന് സാധ്യത കൂടുതലാണ്. ​ഗവേഷകരുടെ അഭിപ്രായത്തിൽ, കൊവിഡ്-19 അണുബാധ വീക്കം ഉണ്ടാക്കിയേക്കാംയ ഇത് തലച്ചോറിൽ നിലവിലുള്ള ഏതെങ്കിലും പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും...' -" മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ മൂവ്‌മെന്റ് ഡിസോർഡേഴ്സ് ക്ലിനിക്കും ഇൻ-ചാർജും ന്യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റുമായ ഡോ.പങ്കജ് അഗർവാൾ പറയുന്നു.

അൽഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതിയിൽ ഉൾപ്പെട്ടിരിക്കുന്ന പാത്തോളജിയോട് മസ്തിഷ്കത്തിന്റെ പ്രതിരോധ സംവിധാനം വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്ന് ഡോ അഗർവാൾ പറയുന്നു. അൽഷിമേഴ്‌സ് രോ​ഗം ഉണ്ടോ എന്ന് പരിശോധിച്ചപ്പോൾ ഇതിനകം തന്നെ അൽഷിമേഴ്‌സ് ഉണ്ടായിരുന്നവരും എന്നാൽ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലാത്തവരും ഈ കണ്ടെത്തലുകളെ സ്വാധീനിച്ചേക്കാം," ന്യൂറോളജിസ്റ്റ് പറയുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് അൽഷിമേഴ്‌സ് സാധ്യത കൂടുതലെന്ന് പഠനം പറയുന്നു. എന്നാൽ ശാരീരിക പ്രവർത്തനങ്ങളും ഭക്ഷണക്രമവും പോലുള്ള ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇത് പരിഹരിക്കാനാകും.

Related Articles