ഇത് വിലായത്ത് ബുദ്ധയിലെ 'ഡബിൾ മോഹനൻ': ക്യാരക്ടർ പോസ്റ്റർ എത്തി

  • 16/10/2022



പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 

നവാഗതനായ ജയൻ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അസോസിയേറ്റ് ആയിരുന്നു ജയൻ നമ്പ്യാർ. നടി പ്രിയംവദാ കൃഷ്‍ണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനുമോഹൻ, കോട്ടയം രമേഷ്, രാജശ്രീ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ഒരു ത്രില്ലർ മൂവിയാണ് 'വിലായത്ത് ബുദ്ധ'. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്.

Related Articles