മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ'; ജിയോ ബേബി ചിത്രത്തിന് ആരംഭം

  • 20/10/2022



മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്ന പുതിയ ചിത്രം 'കാതലി'ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയില്‍ വെച്ചാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും സിനിമയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്. ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. 

Related Articles