'പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്': ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനനും സയനോരയും

  • 28/10/2022



കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രെ​ഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മൂവരും പങ്കുവച്ചിരിക്കുന്നത്. 'ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്' എന്നാണ് പോസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

പലരും താരങ്ങൾ ​ഗർഭിണിയാണെന്ന തരത്തിലാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻറെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍. നാദിയ മൊയ്ദു, പാർവതി തിരുവോത്ത്, നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിമി എന്നിവര്‍ സിനിമയിൽ ഗർഭിണികളായി വേഷമിടുക എന്നാണ് സൂചന. 

ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്. 

Related Articles