ഹിന്ദിയിലെ 'ഹെലൻ' തിയറ്ററുകളിൽ: 'മിലി'യുടെ ജൂക്ക്ബോക്സ് പുറത്ത്

  • 08/11/2022



ജാൻവി കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മിലി'. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കാണ് 'മിലി'. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോശമല്ലാത്ത പ്രതികരണം തിയറ്ററുകളില്‍ നിന്ന് നേടിയ ചിത്രത്തിന്റെ ഗാനങ്ങളുടെ ആല്‍ബം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'മിലി'യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്.

ജാവൻവി കപൂറിന്റെ അച്ഛൻ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിനോദ് തല്‍വാറാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍, അപൂര്‍വ സോന്ധിയാണ് പ്രൊഡക്ഷൻ ഡിസൈനര്‍. അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ അഗര്‍വാളാണ്. ജാൻവി കപൂറിന് പുരമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്‍ലീൻ കൗര്‍, രാജേഷ് ജെയ്‍സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്‍ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു. കോസ്റ്റ്യൂം ഗായത്രി തദാനി. പബ്ലിസിറ്റി ക്യാംപെയൻ രാഹുല്‍ നന്ദ.

Related Articles