തെന്നിന്ത്യന്‍ സിനിമയുടെ വിപണിമൂല്യം ഇന്ത്യന്‍ സിനിമാലോകത്തെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ബാഹുബലിയെങ്കില്‍ ആര്‍ആര്‍ആര്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ആഗോള പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാവും എന്നതിന്‍റെ തെളിവായി. രണ്ടിന്‍റെയും സംവിധായകന്‍ ഇന്ത്യന്‍ സിനിമയുടെ സമീപകാലചരിത്രം സ്വന്തം പേരില്‍ കുറിച്ച സംവിധായകന്‍ എസ് എസ് രാജമൗലി. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ആര്‍ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്. ഇപ്പോഴിതാ ആര്‍ആര്‍ആര്‍, രാജമൗലി ആരാധകരെ ആവശഭരിതരാക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തുകയാണ്. ചിത്രത്തിന് സംഭവിക്കാന്‍ ഇടയുള്ള ഒരു സീക്വലിനെക്കുറിച്ചുള്ളതാണ് അത്. സംവിധായകന്‍ എസ് എസ് രാജമൗലി തന്നെയാണ് അക്കാര്യം അറിയിച്ചിരിക്കുന്നത്.നെറ്റ്ഫ്ലിക്സിലൂടെ ഹിറ്റ് ആയതിനു പിന്നാലെ യുഎസില്‍ വലിയ ജനപ്രീതിയാണ് ചിത്രം നേടിയത്. പല നഗരങ്ങളിലും ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനങ്ങളും രാജമൗലിയുമായുള്ള സംവാദങ്ങളുമൊക്കെ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷിക്കാഗോയില്‍ നടന്ന സ്പെഷല്‍ ഷോയ്ക്കു പിന്നാലെ നടന്ന സംവാദത്തിലാണ് രാജമൗലി ആര്‍ആര്‍ആര്‍ സീക്വലിനെക്കുറിച്ച് ആദ്യമായി പറഞ്ഞത്. രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടെയും കഥാകൃത്തായ വി വിജയേന്ദ്ര പ്രസാദ് ആണ് ആര്‍ആര്‍ആര്‍ രണ്ടാം ഭാഗത്തിന്റെയും എഴുത്തെന്ന് രാജമൗലി പറഞ്ഞു. ആര്‍ആര്‍ആര്‍ 2 നെക്കുറിച്ച് ഞങ്ങള്‍ കുറച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അതിന്‍റെ കഥയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്, എന്നായിരുന്നു രാജമൗലിയുടെ വാക്കുകള്‍. സമീപകാല ഇന്ത്യന്‍ സിനിമയിലെ വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നുമാണ് ആര്‍ആര്‍ആര്‍. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്സ് ഓഫീസ് ഗ്രോസ്. ഇത്രയും പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന്‍റെ സീക്വല്‍ അണിയറയില്‍ ഒരുക്കം തുടങ്ങിയതായ വാര്‍ത്ത ആവേസത്തോടെയാണ് ചലച്ചിത്രലോകം സ്വീകരിച്ചിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?