'പത്ത് തല'യുമായി ചിമ്പു, റിലീസ് തിയ്യതി പുറത്തുവിട്ട് നിര്‍മാതാക്കള്‍

  • 31/12/2022




ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രം 'പത്ത് തല'യ്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'പത്തു തല'യുടെ റിലീസ്  മാര്‍ച്ച് 30ന് ആയിരിക്കും എന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ 'പത്ത് തല' മാര്‍ച്ച് 30ന് തന്നെയാണ് റിലീസ് ചെയ്യുക എന്ന ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍ സ്റ്റുഡിയോ ഗ്രീൻ.

ഒബേലി എൻ കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കര്‍, കലൈയരൻ, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ്

Related Articles