ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, അടുത്ത തലമുറ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമായി വർഷങ്ങളായി നിരവധി കമ്പനികളുമായി സഹകരിച്ചിട്ടുണ്ട്. ആ പാതയിൽ തുടരുന്ന റിലയൻസ് ഇൻഡസ്ട്രീസ്, ഇപ്പോഴിതാ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഭാരത്ബെൻസുമായി സഹകരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ലക്ഷ്വറി കൺസെപ്റ്റ് കോച്ച് അവതരിപ്പിക്കാനാണ് സംയുക്ത സംരംഭത്തിന്‍റെ നീക്കം. ജര്‍മ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡസ് ബെൻസിന്റെ സഹോദര കമ്പനിയായ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമാണ് ഭാരത്ബെൻസ്. ഡെയ്‌മലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസിന്റെ ഉടമസ്ഥതയിലുള്ള ഭാരത്ബെൻസ്, റിലയൻസ് വികസിപ്പിച്ച ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി കോച്ച് കൺസെപ്റ്റ് പ്രദർശിപ്പിച്ചു. ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് കീഴിലുള്ള നാലാമത് എനർജി ട്രാൻസിഷൻസ് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിലാണ് ഈ ആശയം പ്രദർശിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്. അടുത്ത തലമുറ പൊതു ഗതാഗതത്തിനായി ഭാരത്ബെൻസുമായുള്ള പങ്കാളിത്തം ഇന്ത്യൻ വ്യവസായത്തിന് ഗണ്യമായ ഉത്തേജനം നൽകും. ഈ ലക്ഷ്വറി ഇന്റർസിറ്റി കോച്ച് ഒരു ഫ്യൂവൽ സെൽ സംവിധാനമാണ് നൽകുന്നതെന്നും ഇത് അന്താരാഷ്ട്ര പങ്കാളികളിൽ നിന്നുള്ള അത്യാധുനിക ഘടകങ്ങൾ ഉപയോഗിച്ച് റിലയൻസ് ഇൻഡസ്ട്രീസ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും റിലയൻസ് ഇൻഡസ്ട്രീസ്, ന്യൂ മൊബിലിറ്റി, സിഇഒ നിതിൻ സേത്ത് വെളിപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെയും ഭാരത്ബെൻസിന്റെയും പുതിയ ബസ് 127 Kw ന്റെ മൊത്തം സിസ്റ്റം പവറും 105 Kw നെറ്റ് പവറും നൽകുന്നു. ഇത് ഇന്റർസിറ്റി ആപ്ലിക്കേഷനുകൾക്കുള്ള നിലവിലെ ഡീസൽ ബസിന് 300 HP ന് തുല്യമാണ്. ഇന്റർസിറ്റി ബസിന് ഒറ്റ ഹൈഡ്രജൻ നിറച്ചാൽ ഏകദേശം 400 കിലോമീറ്റർ സഞ്ചരിക്കാനും ഹൈഡ്രജൻ പോലെയുള്ള ശുദ്ധമായ ഇന്ധനത്തിൽ നഗരങ്ങൾക്കിടയിൽ ദീർഘദൂര യാത്ര നടത്താനും കഴിയും. അടുത്ത 12 മാസത്തിനുള്ളിൽ ബസ് വിപുലമായ പരീക്ഷണങ്ങൾക്കും മൂല്യനിർണ്ണയത്തിനും സുരക്ഷാ പരീക്ഷണങ്ങൾക്കും വിധേയമാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?