ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും നല്ല പ്രതികരണം: പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ ടൊയോട്ട

  • 08/06/2023
പുതിയ ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും നല്ല പ്രതികരണം ലഭിച്ചതോടെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഒന്നിലധികം പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട തയ്യാറെടുക്കുകയാണ്. മാരുതി സുസുക്കി ഫ്രോങ്ക്സ് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കി പുതിയ സബ്-4 മീറ്റർ എസ്‌യുവി കമ്പനി അവതരിപ്പിക്കും. 

ഒപ്പം അടുത്ത തലമുറ ഫോർച്യൂണർ എസ്‌യുവിയുടെ പണിപ്പുരയിലുമാണ് കമ്പനി. പുതിയ ഇന്നോവ ഹൈക്രോസിന് അടിവരയിടുന്ന ടിഎൻജിഎ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഏഴ് സീറ്റർ എസ്‌യുവിയിലും കമ്പനി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. ഇതാ വരാനിരിക്കുന്ന മൂന്ന് പുതിയ ടൊയോട്ട മോഡലുകളെക്കുറിച്ച് അറിയാം

ടൊയോട്ട എസ്‌യുവി കൂപ്പെ
മുൻ മാരുതി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കിയുള്ള അർബൻ ക്രൂയിസർ കോംപാക്ട് എസ്‌യുവി കമ്പനി നിർത്തലാക്കി. പുതിയ ബ്രെസയെ അടിസ്ഥാനമാക്കി പുതിയ മോഡൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയില്ല. പകരം, ഫ്രോങ്ക്സ് ക്രോസ്ഓവറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ എസ്‌യുവി കൂപ്പെ ഈ വർഷം അവസാനത്തോടെ പുറത്തിറക്കും. സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ ബ്രാൻഡിന്റെ ഏക മോഡലായിരിക്കും ഇത്. പുതിയ മോഡലിന് റെഗുലർ ഫ്രോങ്‌സിനേക്കാൾ കാര്യമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. 

യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന യാരിസ് ക്രോസിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ ഇത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ക്യാബിൻ ലേഔട്ട് ഫ്രോങ്ക്സ് പോലെയായിരിക്കും. 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എസ്‌യുവി കൂപ്പെ വാഗ്ദാനം ചെയ്യുന്നത്. സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് രണ്ട് എഞ്ചിനുകൾക്കും പ്രയോജനം ലഭിക്കും.

Related Articles