കാറുകളിൽ രാജാവായി മാരുതി വാഗൺആർ: ഇവന് ആവശ്യക്കാർ ഏറെ

  • 05/07/2023




പുതിയ ഉൽപ്പന്ന ലോഞ്ചുകൾ, മെച്ചപ്പെട്ട ചിപ്പ് വിതരണം, കുറഞ്ഞ കാത്തിരിപ്പ് കാലയളവ് തുടങ്ങിയവ കാരണം 2023 ജൂണിൽ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം മികച്ച വാര്‍ഷിക വളർച്ച കൈവരിച്ചു. മൊത്തം 3.27 ലക്ഷം പാസഞ്ചർ വാഹനങ്ങൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. 

മുൻ വർഷം ഇതേ മാസത്തെ 3.21 ലക്ഷം യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ശതമാനം വളർച്ചയാണ് ഉണ്ടായത്. എന്നിരുന്നാലും, 2023 മെയ് മാസത്തിൽ വിറ്റ 3.35 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ഈ കണക്കുകൾ രണ്ട് ശതമാനം കുറഞ്ഞു. ഇതാ 2023 ജൂണ്‍ മാസത്തില്‍ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകൾ.

മോഡൽ, വിൽപ്പന എന്ന ക്രമത്തില്‍

മാരുതി വാഗൺആർ  17,481
മാരുതി സ്വിഫ്റ്റ് 15,955
ഹ്യുണ്ടായ് ക്രെറ്റ 14,447
മാരുതി ബലേനോ 14,077
ടാറ്റ നെക്സോൺ 13,827
ഹ്യുണ്ടായ് വെന്യു 11,606
മാരുതി അള്‍ട്ടോ 11,323
ടാറ്റ പഞ്ച്        10,990
മാരുതി ബ്രെസ 10,578
ഗ്രാൻഡ് വിറ്റാര 10,486

ഉയർന്ന ഡിമാൻഡും പുതിയ മോഡലുകളുടെ വരവും മൂലം എസ്‌യുവി വില്‍പ്പന കൂടുതൽ ശക്തമാവുകയാണ്. 2023 ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 കാറുകളുടെ പട്ടിക നോക്കുമ്പോൾ, ആറ് മോഡലുകൾ എസ്‌യുവികളും നാലെണ്ണം ഹാച്ച്ബാക്കുകളുമാണ്. മാരുതി വാഗൺആർ (17,481 യൂണിറ്റുകൾ) ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് ആയി മാറി. സ്വിഫ്റ്റ് (15,955 യൂണിറ്റുകൾ), ബലേനോ (14,077 യൂണിറ്റുകൾ), ആൾട്ടോ (11,323 യൂണിറ്റുകൾ).

എസ്‌യുവി സെഗ്‌മെന്റിൽ, 2022 ജൂണിൽ 13,790 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 14,447 യൂണിറ്റ് വിൽപ്പനയുമായി ഹ്യൂണ്ടായ് ക്രെറ്റ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് അഞ്ച് ശതമാനം വളർച്ച രേഖപ്പെടുത്തി. 13,827 യൂണിറ്റുകളും 10,990 യൂണിറ്റുകളും വിറ്റഴിച്ച ടാറ്റ നെക്‌സോണും പഞ്ച് എസ്‌യുവികളും യഥാക്രമം രണ്ടും നാലും സ്ഥാനത്താണ്. 

ജൂണിൽ 11,606 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായിയുടെ വെന്യു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ എസ്‌യുവിയായിരുന്നു. മാരുതി സുസുക്കിയുടെ ബ്രെസയും ഗ്രാൻഡ് വിറ്റാരയും യഥാക്രമം 10,578 യൂണിറ്റുകളും 10,486 യൂണിറ്റുകളും മൊത്തം വിൽപ്പന രേഖപ്പെടുത്തി.

Related Articles