നെക്സോണിനെ മലര്‍ത്തിയടിച്ച് ഹ്യുണ്ടായിയുടെ ഈ കരുത്തൻ!

  • 14/06/2023




എസ്‌യുവി സെഗ്‌മെന്റിൽ വർഷങ്ങളായി ക്രെറ്റയാണ് ആധിപത്യം പുലർത്തുന്നത്. അടുത്തിടെ കമ്പനി തങ്ങളുടെ പുതിയ എസ്‌യുവി കാറായ എക്സ്റ്റര്‍ അവതരിപ്പിച്ചു. ഇതൊക്കെയാണെങ്കിലും ക്രെറ്റ വാങ്ങുന്നവർ കുറഞ്ഞിട്ടില്ല. 2023 മെയ് മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ മാറി.

2023 മെയ് മാസത്തിൽ ഹ്യുണ്ടായ് ക്രെറ്റ മൊത്തം 14,449 യൂണിറ്റുകൾ വിറ്റു. അതേസമയം 2022ൽ ഇത് 10,973 യൂണിറ്റായിരുന്നു. അതുപോലെ, ടാറ്റാ നെക്സോണ്‍ 2023 മെയ് മാസത്തിൽ മൊത്തം 14,423 യൂണിറ്റുകൾ വിറ്റു. അതേസമയം, 2022 മെയ് മാസത്തിൽ ഇത് 14,614 ആയിരുന്നു. 

ഏഴ് വേരിയന്റുകളിലാണ് ക്രെറ്റ എത്തുന്നത്.  ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (വിഎസ്എം), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്സി) തുടങ്ങിയ ധന്സു സുരക്ഷാ ഫീച്ചറുകളും കാറിനുണ്ട്. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. 

ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ശക്തമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിൻ 113 bhp കരുത്തും 144 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് ഏകദേശം 21 കിലോമീറ്റർ മൈലേജ് ഈ കാർ നൽകുന്നു. അടുത്തിടെ, കാറിന്റെ ഡൈനാമിക് ബ്ലാക്ക് എഡിഷൻ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു. ഇതിൽ പാരാമെട്രിക് ഗ്രില്ലിനൊപ്പം പുതിയ സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.

ആറ് മോണോടോണും ഒരു ഡ്യുവൽ ടോണും കാറിന് ലഭിക്കും. ഡീസൽ എൻജിൻ ഓപ്ഷനും ഇതിലുണ്ട്. കണക്റ്റഡ് കാർ സാങ്കേതികവിദ്യയും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കാറിന് ലഭിക്കുന്നു. 458 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസാണ് കാറിന് ലഭിക്കുന്നത്. 10.87 ലക്ഷം രൂപ മുതൽ 19.20 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില. 

Related Articles