വാഹന പ്രേമികള്‍ക്കായി എംജി ഗ്ലോസ്റ്റര്‍ വിപണിയില്‍; വില 28.98 ലക്ഷം മുതല്‍

  • 08/10/2020

ഇന്ത്യയില്‍  എംജി മോട്ടോഴ്‌സിന്റെ ഗ്ലോസ്റ്റര്‍ എസ് യു വി അവതരിപ്പിച്ചു. സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്, സാവി എന്നിങ്ങനെ നാല് വേരിയന്റുകളില്‍ വില്‍പനക്കെത്തുന്ന എംജി ഗ്ലോസ്റ്റര്‍ 28.98 ലക്ഷം രൂപ  മുതല്‍ക്കാണ് വിപണിയില്‍ ലഭ്യമാവുക. ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ടുറാസ് ജി 4 എന്നിവയ്ക്ക് വെല്ലുവിളിയുമായാണ് ഗ്ലോസ്റ്റര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 

സൂപ്പര്‍ (7 സീറ്റിന്) 28.98 ലക്ഷവും, സ്മാര്‍ട്ട് (6 സീറ്റിന്) 30.98 ലക്ഷവും,  33.68 ലക്ഷവും ഷാര്‍പ് (6 സീറ്റിന്) 33.98 ,സാവി (6 സീറ്റിന്) 35.38 ലക്ഷവുമാണ് എക്‌സ് ഷോറൂം വില. ലെവല്‍ 1 ഓട്ടണമസ് സാങ്കേതിക വിദ്യയുള്ള വാഹനമായാണ് ഗോസ്റ്റര്‍ ഇന്ത്യയില്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ആറ് എയര്‍ ബാഗുകള്‍, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോളര്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ഹില്‍, ഡിസന്റ് കണ്‍ട്രോളര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും ഗ്ലോസ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles