യുദ്ധവിമാനത്തിന്റെ മേല്‍ക്കൂര തുറന്ന് പറക്കുന്ന റഷ്യന്‍ പൈലറ്റ്; ദൃശ്യങ്ങള്‍ വൈറല്‍

  • 22/10/2020

യുദ്ധവിമാനത്തിന്റെ മേല്‍ക്കൂര തുറന്ന് പറക്കുന്ന റഷ്യന്‍ പൈലറ്റിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സാധാരണ രീതിയില്‍ അതിവേഗ പോര്‍വിമാനങ്ങളുടെ കോക്ക്പിറ്റ് ഗ്ലാസ് കൊണ്ട് മൂടിയിട്ടാണ് ഉണ്ടാവുക. എന്നാല്‍ മേല്‍ക്കൂര തുറന്ന് പറക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മണിക്കൂര്‍ 1,300 മൈല്‍ വേഗതിയിലാണ് ഈ വിമാനം പറന്നത്. 

സുഖോയി 57 പോര്‍ വിമാനമാണ് പൈലറ്റ് പറത്തിയത്. ഒരു പരിശീലനത്തിന്റെ ഭാഗമായാണ് കോക്ക്പിറ്റ് മേല്‍ക്കൂര തുറന്ന് വിമാനം പറത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ മേല്‍ക്കൂര തുറന്ന് വെച്ച് പോര്‍വിമാനം പറത്തിയാല്‍ തണുപ്പുമൂലം പൈലറ്റിന് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.  പൈലറ്റ് പ്രത്യേക സ്യൂട്ട് ധരിച്ചായിരിക്കും ഇത്തരത്തില്‍ ഒരു പരിശീലനം നടത്തിയത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ റഷ്യ പുറത്തുവിട്ടിട്ടില്ല. 

Related Articles