'369 കാറുകളോ'? മമ്മൂട്ടിയുടെ വാഹനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തകര്‍പ്പന്‍ ചര്‍ച്ച

  • 17/10/2020

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്  വാഹനങ്ങളോടും ഫോണുകളോടും ക്യാമറകളോടുമുള്ള പ്രിയം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പുത്തന്‍ കാറുകളെക്കുറിച്ചും ഫോണുകളെക്കുറിച്ചും ഉള്ള വിശേഷങ്ങള്‍ താരം തന്നെ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയുടെ കാറുകളെക്കുറിച്ച് വളരെ രസകരമായ ഒരു ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. മമ്മൂട്ടി 369 കാറുകള്‍ ഉണ്ടോ അതാണ് പലര്‍ക്കും അറിയേണ്ട കാര്യം. 

ആംഡബര വാഹനങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ പുറത്തിറങ്ങിയ കരുത്തന്‍ കാറുകള്‍ സ്വന്തമായി ഉണ്ടെങ്കിലും മമ്മൂട്ടിക്ക് 369 കാറുകള്‍ ഇല്ല എന്നതാണ് വാസ്തവം. എന്നാല്‍ പിന്നെ അറിയേണ്ടത് മമ്മൂട്ടിയും 369 തമ്മില്‍ ഉള്ള ബന്ധം എന്താണെന്നാണ്. സൂപ്പര്‍ താരത്തിന്റെ കാറുകളുടെ റെജിസ്‌ട്രേഷന്‍ നമ്പറാണ് 369. ജാഗ്വര്‍ XJ, മിനി കൂപ്പര്‍ S, ടൊയോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഔഡി A7, ബിഎംഡബ്ല്യു E 46 M3 തുടങ്ങിയ താരത്തിന്റെ ആഢംബര കാറുകളുടെ നമ്പര്‍ 369 ആണ്.

Related Articles