അവശിഷ്ടങ്ങള്‍ മണ്ണിലേക്ക് ആഴത്തില്‍ താഴ്ത്തും, മലിനീകരണം കുറയ്ക്കാം; സ്വരാജ് ട്രാക്ടറിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

  • 14/10/2020

വിളയുടെ അവശിഷ്ടങ്ങള്‍ മണ്ണിലേക്ക് ആഴത്തില്‍ താഴ്ത്താന്‍ സംവിധാനങ്ങളുള്ള സ്വരാജ് ട്രാക്ടറിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. . അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സാധിക്കും എന്ന പ്രഖ്യാപനത്തോടെയാണ് മഹീന്ദ്രയുടെ ഉപകമ്പനിയായ സ്വരാജ് 963 എഫ്.ഇ ട്രാക്ടര്‍ അവതരിപ്പിച്ചത്. ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടത് എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. 

അവശിഷ്ടങ്ങള്‍ മണ്ണില്‍ ആഴത്തില്‍ താഴ്ത്തുന്നതിനാല്‍ വിളവെടുപ്പിനുശേഷം കൃഷയിടത്തില്‍ ഇട്ട് അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കാം. ഇതുവഴി അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും എന്നതാണ് കമ്പനിയുടെ വാദം. വിളവെടുപ്പിന് ശേഷം ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സാധാരണ രീതിയില്‍ കര്‍ഷകര്‍ അവശിഷ്ടങ്ങള്‍ കൃഷിയിടത്തില്‍ തന്നെ ഇട്ട് കത്തിക്കലാണ് പതിവ്. ഇതുമൂലം വലിയ രീതിയില്‍ അന്തരീക്ഷ മലീനീകരണവും ഉണ്ടാകാറുണ്ട്. സ്വരാജ് ട്രാക്ടര്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും എന്നും കമ്പനി പറയുന്നു.

Related Articles