റേഡിയേഷന്‍ തടയാനായി ചാണക ചിപ്പ്; ശാസ്ത്രീയമായി തെളിയിക്കണമെന്ന് ശാസ്ത്രജ്ഞര്‍

  • 17/10/2020


റേഡിയേഷന്‍ തടയാനായി ചാണകം കൊണ്ട് ഉണ്ടാക്കിയ ചിപ്പ്‌കൊണ്ട് സാധിക്കുമെന്ന രാഷ്ട്രീയ കാമധേനു ആയോഗിന്റെ വാദത്തെ ചോദ്യം ചെയ്ത് ശാസ്ത്രജ്ഞര്‍. ഇക്കാര്യം ശാസ്ത്രീയമായ തെളിയിക്കണം എന്നാണ് ഐഐടി മുംബൈ, ടാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 13 നാണ് ചാണക ചിപ്പ് പുറത്തിറക്കിയാതായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാര്‍ വല്ലഭായി കത്തിരീയ പറഞ്ഞത്. 

ശാസ്ത്രീയമായ പഠനങ്ങളിലൂടെ ചാണക ചിപ്പ്‌കൊണ്ട് റേഡിയേഷന്‍ തടയാന്‍ സാധിക്കുന്നമെന്ന് തെളിയിക്കപ്പെട്ടതായി വല്ലഭായീ കത്തിരീയ പറഞ്ഞിരുന്നു. എവിടെ വെച്ചാണ് പഠനം നടത്തിയത് എന്നും എപ്പോഴാണ് പഠനം നടന്നതെന്ന് വ്യക്തമാക്കണം എന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇതിന്റെ ചിലവുകള്‍ക്കായി പൊതുഖജനാവില്‍ നിന്നാണോ പണം ചിലവഴിച്ചതെന്നും പറയണം. ആരുടെ നേതൃത്വത്തിലാണ് പഠനം നടന്നതെന്നും ഇത് എവിടെയാണ് പ്രസീദ്ധീകരിച്ചത് എന്ന് വ്യക്തമാക്കണം എന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles